ADMISSION 2025-2026

കേരളീയം 2025 – മലയാളത്തിന്റെ മഹോത്സവം

ലക്ഷ്മി നാരായണ വിദ്യാനികേതൻ വിദ്യാലയങ്കണത്തിൽ കേരളീയം 2025 അതിഗംഭീരമായി ആഘോഷിച്ചു. ദേവദൈത്യ മനുഷ്യവർഗ മഹാചരിത്രങ്ങൾ തേൻ കിനിയും വാക്കിലോതി വളർന്ന മാതൃഭാഷയുടെ മഹത്വം വിളംബരം ചെയ്യുന്നതും കേരളീയത്തനിമ വിളിച്ചോതുന്നതുമായ ധാരാളം പരിപാടികൾ ഉൾപ്പെടുത്തിയിരുന്ന കേരളപ്പിറവി ദിനത്തിൽ പ്രശസ്ത സാഹിത്യകാരനും മാധ്യമപ്രവർത്തകനുമായ ശ്രീ ശ്രീകാന്ത് കോട്ടക്കൽ മുഖ്യാതിഥിയായി കലാപരിപാടികൾക്ക് നാന്ദി കുറിച്ചു. അതോടൊപ്പം ഡോ.കെ ഭാരതി വിശിഷ്ടാതിഥിയായും പങ്കെടുത്തു .